മാരക മയക്കുമരുന്നുമായി യുവതിയും സുഹൃത്തുക്കളും പിടിയിൽ

വൈക്കം :വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പോലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

വൈക്കം കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്കോഡ കാറിൽ സംശയം തോന്നി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും 3 ഗ്രാമോളം എം ഡി എം എ യും ഏകദേശം അതെ അളവിൽ ഹാഷിഷ് ഓയിലും കണ്ടെടുത്തതായാണ് സൂചന.

കർണാടക സ്വദേശികളും തമിഴ്നാട് യൂണിവേഴ്സൽ ഫാം ഹൗസിൽ താമസക്കാരുമായ നിർമ്മൽ (33), അജയ ശരൺ (28), ഹോസാന (30). എന്നിവരാണ് പിടിയിലായത്. വൈക്കം ടി വി പുരത്തുള്ള ഹോസാനയുടെ പിതാവിന്റെ വീട്ടിൽ ഇന്നലെ എത്തിയതായിരുന്നു ഇവർ. 

ഇന്ന് തിരികെ പോകുന്നതിനായി കാറിൽ വൈക്കത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനായി വാങ്ങി ഇവർ കാറിൽ സൂക്ഷിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !