കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ ജാഥ.21 ന് പാലായിൽ

പാലാ: രണ്ടായിരം വർഷത്തോളമായി കേരളത്തിൽ ക്രൈസ്‌തവ സമൂഹം രൂപം കൊണ്ടിട്ട്.

നാളുകളായി കേരളത്തിലെ ആതുര സേവന രംഗത്തും, വിദ്യാഭ്യാസ മേഖലയിലും, സാമൂഹിക സേവന രംഗത്തും ക്രിസ്‌ത്യാനികൾ നടത്തുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കേരളത്തിലെ സാധാരണ ജനങ്ങൾ, 

പ്രത്യേകിച്ച് കർഷകർ നേരിടുന്ന വെല്ലുവിളികൾ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് 'നീതി ഔദാര്യമല്ല, അവകാശമാണ്' എന്ന മുദ്രാവാ-ക്യത്തോടെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ' അവകാശ സംരക്ഷണ ജാഥ നടത്തുന്നത്. 

ഭരണഘടനയും, ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സംരക്ഷിക്കുക, ക്രൈസ്ത‌വ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് രഹസ്യ രേഖയായി സൂക്ഷിക്കുന്നത് അവസാനിപ്പിച്ച് റിപ്പോർട്ട് പുറത്തുവിടുകയും അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കുകയും ചെയ്യുക, 

വന്യമൃഗങ്ങളുടെ ആക്രമവും തെരുവുനായ ശല്യവും പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, കർഷകർക്ക് ദ്രോഹകരമായ ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ച പരിഹരിക്കാൻ നടപടിയെടുക്കുക, വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ ഈ മാസം പതിമൂന്നാം തീയതി കാസർഗോഡ് നിന്നും ജാഥ ആരംഭിച്ചത്. ഈ ജാഥ വിവിധ രൂപതകളിലൂടെ സഞ്ചരിച്ച് ഇരുപത്തിയൊന്നാം തീയതി, ചൊവ്വാഴ്ച്ച പാലാ രൂപതയിൽ എത്തിച്ചേരുന്നതാണ്. 

കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും പാലാ രൂപതിയിലേക്ക് പ്രവേശിക്കുന്ന ചെമ്മലമറ്റത്ത് രൂപതാ ഭാരവാഹികൾ ജാഥയെ സ്വീകരിക്കുന്നു. തുടർന്ന് അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വൈകിട്ട് 4:30 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗഷനിൽ എത്തുന്ന ജാഥ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർ സ്വീകരിച്ച് റാലിയോട് കൂടി കുരിശുപള്ളി കവലയിൽ എത്തും. തുടർന്ന് രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം സീറോ മലബാർ സഭ തലവൻ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിനു വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് 200 അംഗ വോളണ്ടിയർ ടീമും ക്രമീകരിച്ചിരിക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ളാലം പഴയപള്ളിയിലും പൂത്തൻപള്ളിയിലും പാർക്കിംഗ് ഗ്രൗണ്ടുകൾ ക്രമീകരിച്ചിട്ടുണ്ട്.

വിവിധ രൂപത അദ്ധ്യക്ഷന്മാർ പങ്കെടുക്കുന്ന റാലിയോട് കൂടി ഇരുപത്തി നാലാം തിയതി പന്ത്രണ്ട് മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ജാഥ സമാപിക്കുന്നതാണ്.

വാർത്താ സമ്മേളനത്തിൽ രൂപത പ്രസിഡൻറ് ഇമ്മാനുവൽ നിധീരി, ഡയറക്ട‌ർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, അഡ്വ.ജോൺസൺ വീട്ടിയാങ്കൽ, രാജേഷ് പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !