തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരെ രാപ്പകൽ സമരവും സെക്രട്ടേറിയറ്റ് ഉപരോധവുമായി ബിജെപി.
ഒക്ടോബർ 24, 25 തീയതികളിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് ആരംഭിക്കുന്ന ഉപരോധം 25ന് വൈകിട്ട് സമാപിക്കും. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും.സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.സ്വർണമോഷണത്തിൽ കൃത്യമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണം ഉന്നതിലേക്ക് എത്താതെ ജീവനക്കാരെ മാത്രം പ്രതിയാക്കി രക്ഷപ്പെടാൻ ആരെയും അനുവദിക്കില്ല. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പങ്ക് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല.
ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ ദേവസ്വം ബോർഡുകൾ ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും നടന്നത് വൻമോഷണമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.സ്വർണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക,
ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളിലൂടെ അന്വേഷിപ്പിക്കുക, സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തര സിഎജി ഓഡിറ്റ് നടത്തുക എന്നീ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.