തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടേയെന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിനാണ് ശിവന്‍കുട്ടി മറുപടി നല്‍കിയിരിക്കുന്നത്.
'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം' എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. വട്ടവടയില്‍ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോടായിരുന്നു സുരേഷ് ഗോപി മന്ത്രിയെ പരിഹസിച്ച് മറുപടി നല്‍കിയത്.'അവരില്‍ നിന്നും ഇതൊന്നും പ്രതീക്ഷിക്കേണ്ട. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ മാറട്ടെ, എന്നിട്ട് നമുക്ക് ആലോചിക്കാം'എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം കേരള സന്ദർശനത്തിന് എത്തിയ രാഷ്ട്രപതിക്കൊപ്പം ശബരിമല സന്ദർശിച്ച മന്ത്രി വി. എൻ വസവനെ പരിഹസിച്ച് മുൻ ഡി ജി പി. ടി പി സെൻ കുമാർ രംഗത്ത് എത്തി.. രാഷ്ട്രപതിയും ഉദ്യോഗസ്ഥരും അയ്യപ്പനു മുൻപിൽ കൈ കൂപ്പി നിൽക്കുമ്പോൾ ദേവസ്വം മന്ത്രി ആണെങ്കിൽ കൂടി കൈകൂപ്പാൻ ധൈര്യം കാണിക്കാത്ത മന്ത്രിക്ക് അവിടെ പോകേണ്ട കാര്യം ഉണ്ടോ എന്നാണ് സെൻ കുമാറിന്റെ ചോദ്യം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.