പാലാ: അസാദ്ധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ്ളീഹായുടെ നൊവേന തിരുന്നാൾ 2025 ഒക്ടോബർ 19 ഞായറാഴ്ച മുതൽ 28 ചൊവ്വ വരെ ഭക്ത്യാഡംബര പൂർവ്വം കൊണ്ടാടുന്നു.
ഒക്ടോബർ 19 ഞായറാഴ്ച തിരുന്നാൾ കൊടിയേറ്റ് വെരി റവ.ഡോ: ജോസ് കാക്കല്ലിൽ നിർവ്വഹിക്കുന്നു. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 5.30 നും ,7 നും ,10 നും 12 നും ,3നും ,5 നും ,7നും വിശുദ്ധ കുർബ്ബനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. 19 ഞായർ 9.45 ന് കൊടിയേറ്റ് വെരി റവ.ഡോ: ജോസ് കാക്കല്ലിൽ നിർവ്വഹിക്കുന്നതാണ്.20 തിങ്കൾ നിയോഗം: രോഗങ്ങളാൽ ക്ലേശിക്കുന്നവർക്ക് വേണ്ടി ,21 ചൊവ്വ സെൻ്റ് ജൂഡ് ദിനം ,22 ബുധൻ നിയോഗം: വിദ്യാർത്ഥികൾക്ക് വേണ്ടി, 23 വ്യാഴം നിയോഗം: പരീക്ഷാ വിജയത്തിനായി ,24 വെള്ളി ,നിയോഗം: സാമ്പത്തീകമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി ,25 ശനി ,നിയോഗം: ജോലി തടസം മാറുന്നതിനായി ,26 ഞായർ ,നിയോഗം: സന്താന ഭാഗ്യത്തിനായി ,27 തിങ്കൾ ,നിയോഗം: കുടുംബ സമാധാനത്തിന് വേണ്ടി ,പ്രധാന ദിവസമായ 28 ചൊവ്വ ,10 ന് ആഘോഷമായ തിരുന്നാൾ കുർബാന മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നേതൃത്വത്തിൽ ,12 ന് തിരുന്നാൾ പ്രദക്ഷിണം ,വൈകിട്ട് 7ന് വിശുദ്ധ കുർബാനയോടെ തിരുന്നാൾ സമാപനം.
പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റവ:ഫാദർ തോമസ് പുന്നത്താനത്ത് ,കൈക്കാരൻമാരായ ടോമി കെ.കെ കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,ടോമി സെബാസ്ത്യൻ ഞാവള്ളി മംഗലത്ത് ,സോജൻ കല്ലറക്കൽ (പബ്ളിസിറ്റി കൺവീനർ) എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.