ബെയ്‌റ തുറമുഖത്ത് സർവീസ് ബോട്ട് മുങ്ങി 3 ഇന്ത്യക്കാര്‍ മരിച്ചു, മലയാളി ഉള്‍പ്പെട്ട 4 പേരെ കാണാതായി

ബെയ്‌റ: പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം,  21 പേർ സഞ്ചരിച്ചിരുന്ന ചെറിയ സർവീസ് ബോട്ട്,   മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിന് സമീപം മറിഞ്ഞു. 

14 പേരെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി, അഞ്ച് സൈൻ ഓൺ ക്രൂ അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരെ  കാണാതായി. ഇവരില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികളടക്കം 4 പേരെ കാണാതായി. 

ബോട്ടില്‍ ഉണ്ടായിരുന്ന 14 പേര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംടി സീ ക്വസ്റ്റ്  കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ലോഞ്ച് ബോട്ട് പോയത്. 2012-ൽ നിർമ്മിച്ച എംടി സീ ക്വസ്റ്റ് MR2 ടാങ്കർ, മുമ്പ് STI റൂബി എന്നറിയപ്പെട്ടിരുന്നു. ഈ കപ്പലിൽ ചേരുന്നതിന് പുതിയ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 21 പേരാണ് ചെറിയ ബോട്ടില്‍ ഉണ്ടായിരുന്നത്.

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് മൊസാംബിക് ഹൈക്കമ്മീഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് ഈ താഴെ നൽകിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മൊസാംബിക് ഹൈക്കമ്മീഷന്‍ പറഞ്ഞു. 

☎️: +258-870087401

☎️: +258-821207788

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !