അഹമ്മദാബാദ്: ബാങ്കുകളിലും മറ്റു ധനകാര്യ ഏജൻസികളിലുമായി 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ആസ്‌തികൾ ഉടമകളില്ലാതെ കെട്ടിക്കിടക്കുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.
ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ്, പ്രൊവിഡൻ്റ് ഫണ്ട്, ഓഹരികൾ എന്നിവയുടെ രൂപത്തിലാണ് ഇവ ബാങ്കുകളിൽ കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഗുജറാത്തിൽ ആരംഭിച്ച ആപ്‌കി പൂഞ്ചി, ആപ്‌ക അധികാർ (നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം) ക്യാമ്പയിൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏകദേശം മൂന്ന് മാസത്തോളം ക്യാമ്പയിൻ നീണ്ടുനിൽക്കും. ഗുജറാത്ത് ധനമന്ത്രി കനുഭായ് ദേശായിയുടെ നേതൃത്വത്തിൽ ഗാന്ധിനഗറിൽ വച്ചാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ചടങ്ങിൽ ബാങ്കുകളിലെയും ധനകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ആസ്‌തികൾ യഥാർത്ഥ ഉടമകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ അവബോധം, ആക്‌സസ്, ആക്ഷൻ എന്നീ മൂന്ന് കാര്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
"ഉടമകള്‍ അവകാശപ്പെടാത്ത പണം ബാങ്കുകളിലും ആർബിഐയിലും ഐഇപിഎഫിലുമായി (നിക്ഷേപക വിദ്യാഭ്യാസ, സംരക്ഷണ ഫണ്ട്) കിടക്കുകയാണ്. ആ ഫണ്ടുകളുടെ യഥാർഥ ഉടമകളെയും അവകാശികളെയും കണ്ടെത്തി അവർക്ക് പണം കൈമാറണം.
കൂടാതെ, ഡിഎഫ്എസ് (ഫിനാൻഷ്യൽ സർവീസസ് വകുപ്പ്) പ്രകാരം 1,84,000 കോടി രൂപ അവിടെ കിടക്കുന്നുണ്ട്. അത് തികച്ചും സുരക്ഷിതമാണെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.