മലയിന്‍കീഴ് : നിള സാംസ്കാരികവേദിയുടെ ഒന്നാം വാര്‍ഷികവും പുരസ്കാരദാനവും മലയിന്‍കീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തില്‍ നടന്നു.
വാര്‍ഷികാഘോഷം ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ നിള നോവല്‍ പുരസ്കാരം ഫല്ഗുനന് വടവുകോടിന് സമ്മാനിച്ചു. ചടങ്ങില്‍ സാംസ്കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അധ്യക്ഷനായി.കെ.എന്‍.സുരേഷ് കുമാര്‍, ഡോ.എസ്.ഡി.അനില്‍കുമാര്‍ എന്നിവര്‍ പ്രത്യേക ജൂറി അവാര്‍ഡുകള്‍ നേടി. ലളിത അശോക്, ജയാഭൂഷന്, എ.പി.ജിനന്, ആര്.ആര്.കരണ്‍, കാട്ടാക്കട രഘുനാഥ് എന്നിവരും പ്രത്യേക പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്, ചരിത്രകാരന് വെള്ളനാട് രാമചന്ദ്രന്, കവയിത്രി രജനിസേതു, അഭിനേത്രി ശുഭവയനാട്,
സാംസ്കാരികവേദി വൈസ് പ്രസിഡന്റ് രാജേന്ദ്രന് ശിവഗംഗ, സെക്രട്ടറി പ്രിയാശ്യാം, എക്സിക്യൂട്ടീവ് അംഗങ്ങളായ സുരജ മുരുകന്, രേഷ്മാകൃഷ്ണ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന കവിസമ്മേളനം വി.ടി.വി എം.ഡി. വി.ജി.റോയി ഉദ്ഘാടനം ചെയ്തു. കവി കെ.പി.ഹരികുമാര്‍ അധ്യക്ഷനായി. പ്രമുഖകവികള്‍ കവിസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.