അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം: 18 പാക് സൈനികർ കൊല്ലപ്പെട്ടു; നിരവധി പേർ പിടിയിൽ

 താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേനയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിനെത്തുടർന്ന് കുറഞ്ഞത് 18 പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർ കീഴടങ്ങുകയും പിടിയിലാവുകയും ചെയ്തതായി റിപ്പോർട്ട്.


ഈ ആഴ്ച ആദ്യം കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് അഫ്ഗാനിസ്ഥാൻ സേന ശക്തമായ തിരിച്ചടി നൽകിയത്. തെഹ്‍രീകെ താലിബാൻ (ടിടിപി) ഭീകര നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്താന്റെ അവകാശവാദം.


2,640 കിലോമീറ്റർ നീളമുള്ള ഡ്യൂറൻഡ് രേഖ എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിലെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ ദുർഘടമായ മലയോര മേഖലകളിലാണ് ഏറ്റുമുട്ടൽ ശക്തമായത്. അതിർത്തി തർക്കം നിലനിൽക്കുന്ന ഈ പ്രദേശത്ത് സംഘർഷങ്ങൾ പതിവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !