ഓപ്പറേഷന്‍ നുംഖോറിന്റെ ആദ്യ ദിവസം ഈ വാഹനം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലു സാധിച്ചിരുന്നില്ല. ഈ വാഹനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും, വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ കസ്റ്റംസ് സ്ഥലത്തെത്തി, പരിശോധന നടത്തിയാണ് 'കാണാതായ' വാഹനം ദുല്‍ഖര്‍ സല്‍മാന്റെ കസിന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തി കണ്ടെത്തിയത്. നിസ്സാന്‍ പട്രോള്‍ എന്ന വാഹനമാണ് കണ്ടെത്തിയത്. കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിലെ പാർക്കിങ്ങില്‍ നിന്നാണ് കസ്റ്റംസ് ഈ വാഹനം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാർ കണ്ടെത്തിയതെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ കേസിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനമാണ് കസ്റ്റംസ് ദുല്‍ഖര്‍ സല്‍മാന്റെ കസിനായ അംജദ് കരീമിന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ആദ്യ ഉടമ ഇന്ത്യന്‍ ആര്‍മിയായിരുന്നു. രണ്ടാമത്തെ ഉടമ , ഹിമാചല്‍ പ്രദേശ് സ്വദേശിയായ സഞ്ജയ് എന്നയാളായിരുന്നു. മൂന്നാമത്തെ ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍.
കർണാടക റജിസ്ട്രേഷനിലുള്ള ഈ വാഹനം ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’ എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.നേരത്തേ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ ദുൽഖർ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കസ്റ്റംസ് മറ്റൊരു കാർ കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ദുൽഖറിന്റെ ഉടമസ്ഥതയിൽ തങ്ങൾ സംശയിക്കുന്ന 4 വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നുത്. ഡിഫൻഡർ പിടിച്ചെടുത്ത ദിവസം തൃശൂർ റജിസ്ട്രേഷനിലുള്ള ഒരു കാർ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അത് ദുൽഖറിന്റെ ഉടമസ്ഥതയിലായിരുന്നില്ല. തുടർന്ന് 2 വാഹനങ്ങൾക്കു വേണ്ടിയുള്ള തിരച്ചലിലായിരുന്നു കസ്റ്റംസ്.
ഈ വാഹനങ്ങൾ ഹാജരാക്കാൻ കസ്റ്റംസ് ദുൽഖറിനോട് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട്. ഇന്ത്യൻ ആർമിയാണ് ഇപ്പോൾ പിടിച്ചെടുത്തിട്ടുള്ള നിസാൻ പട്രോളിന്റെ ഫസ്റ്റ് ഓണറായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇത് വ്യാജമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഈ കാർ സ്വന്തമാക്കിയത് സഞ്ജയ് എന്നൊരു ഹിമാചൽ സ്വദേശിയാണെന്നും അയാളിൽ നിന്നാണ് ദുൽഖർ ഈ വാഹനം സ്വന്തമാക്കിയത് എന്നുമാണ് കസ്റ്റംസിന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.
വാഹന കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തുന്ന പരിശോധനകളിൽ ദുൽഖറിനെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഡിഫൻഡർ പിടിച്ചെടുത്ത നടപടിക്കെതിരെ ദുൽഖർ നൽകിയ ഹർജിയിൽ ഹൈക്കോടതി കസ്റ്റംസിൽ നിന്ന് മറുപടി തേടിയിരുന്നു. ചൊവ്വാഴ്ച ഇതു പരിഗണിക്കാനിരിക്കെയാണ് കസ്റ്റംസ് മറ്റൊരു വാഹനം കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇക്കാര്യങ്ങൾ കേസ് പരിഗണിക്കുമ്പോൾ കസ്റ്റംസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
താൻ നിയമാനുസൃതമാണ് കാർ സ്വന്തമാക്കിയതെന്നും രേഖകളെല്ലാം ഹാജരാക്കിയിട്ടും കസ്റ്റംസ് വാഹനം വിട്ടു നല്‍കുന്നില്ല എന്നുമാണ് ദുൽഖർ ഹർജിയിൽ പറയുന്നത്. അതിനിടെ, ഒരു വാഹനം കൂടി കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ നേരിട്ടു ഹാജരാകാൻ കസ്റ്റംസ് ദുൽഖറിന് ഉടൻ സമൻസ് അയച്ചേക്കും.
ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലുള്ള വ്യാജരേഖകളുപയോഗിച്ച് ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരസേനയുടെ ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യുന്ന ഹിമാചലിലെ '9 ഫീല്‍ഡ് ഓര്‍ഡിനന്‍സ് ഡിപ്പോ' (9 FOD ) വിറ്റതായി വ്യാജരേഖകളുണ്ടാക്കി ഭൂട്ടാന്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് വിവരം.
കരസേനയുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ചതിനാലാണ് ഇത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളുന്നത്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും (NIA ) വിഷയത്തില്‍ അന്വേഷണം നടത്തിയേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സൂചനകളുണ്ട്.സംഭവത്തെക്കുറിച്ച് കസ്റ്റംസ്, കേന്ദ്ര പ്രതിരോധ മന്ത്രാലയങ്ങള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.