തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തിയതികള്‍ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി. 2025 ജനുവരി 1 നോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം.
പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷപങ്ങളും *29.09.2025 തിങ്കള്‍ മുതല്‍ www.sec.kerala.gov.in എന്ന വെബ്ബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാവുന്നതാണ്.*അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട *അവസാന തിയതി 14.10.2025 ചൊവ്വാഴ്ചവരെ.*വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫാറം 4 ലും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫാറം 6 ലും ഒരു വോട്ടറുടെ പേരുവിവരം ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറ്റുന്നതിന് ഫാറം നമ്പര്‍ 7 ലും അപേക്ഷകള്‍ നല്‍കാം*സമയക്രമം*.കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ - 29.09.2025
അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തിയതി - 14.10.2025
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ - 25.10.2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.