ദല്‍ഹി: എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് റിപ്പോർട്ട്.
നിലവിലുള്ള എച്ച്1-ബി വിസ ഉടമകൾക്ക് ഫീസ് വർധന ബാധകമല്ലെന്ന് യുഎസ് അഡ്മിനിസ്ട്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ ANI യോട് പ്രതികരിച്ചു.
"രാജ്യം സന്ദർശിക്കുന്നവരോ രാജ്യം വിടുന്നവരോ ഇന്ത്യ സന്ദർശിക്കുന്നവരോ ഞായറാഴ്ചയ്ക്ക് മുമ്പ് തിരികെ മടങ്ങുകയോ $100,000 ഫീസ് അടയ്ക്കുകയോ ചെയ്യേണ്ടതില്ല. $100,000 പുതിയ അപേക്ഷകർക്ക് മാത്രമാണ്, നിലവിലുള്ള വിസ ഉടമകൾക്ക് ഇത് ബാധകമല്ല," യുഎസ് അഡ്മിനിസ്ട്രേറ്ററെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു
ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.30 യ്ക്ക് മുമ്പ് തിരിച്ചെത്താൻ എച്ച് വൺബി വീസയുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള ജീവനക്കാരോട് പല കമ്പനികളും നിർദ്ദേശിച്ചിരുന്നു. ഇതിൻറെ ആവശ്യം ഇല്ലെന്നു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. നൂറു കണക്കിനാളുകൾ മടങ്ങുന്നത് വിമാന നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മടങ്ങുന്നവർക്ക് സഹായം ഉറപ്പാക്കാൻ സർക്കാർ നയതന്ത്രകാര്യാലയങ്ങൾക്ക് നിർദ്ദേശം നല്കി.
എച്ച് വൺബി വീസ ഫീസ് ഒരു ലക്ഷമായി ഉയർത്തിയത് നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നും ഇത് മാനുഷിക പ്രശ്നമായി കൂടി കാണണമെന്നും ഇന്നലെ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.