തിരുവനന്തപുരം ;ആഗോള അയ്യപ്പ സംഗമത്തില്‍ അവസരം ലഭിക്കുക ആദ്യം റജിസ്റ്റര്‍ ചെയ്ത മൂവായിരം പേര്‍ക്കെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്. പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ മാനദണ്ഡം മാറ്റി.
ആകെ റജിസ്റ്റര്‍ ചെയ്തത് 4864 പേരാണ്. തമിഴ്നാട്, ആന്ധ്ര മന്ത്രിമാര്‍ പങ്കെടുക്കുമെന്നും പ്രശാന്ത് അറിയിച്ചു. സ്വര്‍ണ്ണപ്പാളി വിവാദം വിഷമമുണ്ടാക്കിയെന്നു പ്രശാന്ത് പറഞ്ഞു. ശബരിമല ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭക്തര്‍ക്ക് എന്തെങ്കിലും സമര്‍പ്പിക്കാന്‍ പേടിയാണ്. ദൈനംദിന കാര്യം കൊണ്ടുപോകേണ്ടതെങ്ങനെയെന്ന് തനിക്കും പേടിയാണ്.മറ്റു ക്ഷേത്രങ്ങള്‍ക്ക് ഒന്നും ഇല്ലാത്ത തടസ്സം ശബരിമലയിലുണ്ട്.ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസ്സം നില്‍ക്കുകയാണ്. ആരാണ് തടസ്സം എന്നു താന്‍ പറയുന്നില്ല. സ്വര്‍ണപ്പാളി ഇളക്കി അറ്റകുറ്റപ്പണിക്കു കൊണ്ടുപോയതില്‍ ഏത് അന്വേഷണവും നടക്കട്ടെ. എല്ലാം സുതാര്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട യാതൊരു ആശങ്കയും ഉണ്ടാകാന്‍ പാടില്ല.അതിനായി ഒരു രൂപരേഖ ഉണ്ടാകണം. ഇല്ലെങ്കില്‍ ദൈനംദിന കാര്യങ്ങള്‍ നടത്തി മുന്നോട്ടുപോകാന്‍ തടസ്സമായിരിക്കും. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയലക്ഷ്യം വച്ചു പുകമറ സൃഷ്ടിച്ച് അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.പമ്പയില്‍ 1.85 കോടി രൂപ ചെലവില്‍ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് അയ്യപ്പസംഗമത്തിനുള്ള പന്തല്‍ നിര്‍മാണം നടക്കുന്നത്.പമ്പാ മണൽപുറത്തെ പ്രധാന പന്തലിന്റെ മേല്‍ക്കൂരയുടെ പണി ഏറെക്കുറെ പൂര്‍ത്തിയായി. തറയുടെയും വശങ്ങളുടെയും പണി തീരാനുണ്ട്. സ്റ്റേജ്, മൈക്ക് തുടങ്ങിയവയുടെ പണികളും നടക്കുന്നു. പൂര്‍ണമായി ശീതീകരിച്ചതാണു പ്രധാന പന്തല്‍. അതിന് 38,500 ചതുരശ്രയടി വിസ്തൃതിയുണ്ട്. 3000 പേര്‍ക്ക് ഇരിക്കാം. ഗ്രീന്‍ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയുമുണ്ട്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണു ക്രമീകരണങ്ങളുടെ ചുമതല. ചാലക്കയം-പമ്പ റോഡിന്റെ പണികള്‍ തീര്‍ന്നു. പമ്പാ മണപ്പുറത്തെ ശുചിമുറികളുടെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലികളും പൂര്‍ത്തിയായെന്നും പ്രശാന്ത് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.