നടിക്ക് താല്പര്യമില്ല ,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ നിയമ നടപടി നീളും

തിരുവനന്തപുരം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല.

റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മൊഴിയെടുക്കലിനിടെ രാഹുല്‍ അശ്ളീല സന്ദേശം അയച്ചെന്ന ആരോപണം ക്രൈംബ്രാഞ്ചിനോട് റിനി ആവര്‍ത്തിച്ചിരുന്നു. തെളിവായി സ്ക്രീന്‍ ഷോട്ടുകളും കൈമാറി.എന്നാൽ നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് റിനി ക്രൈംബ്രാഞ്ചിനെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്.
അതേസമയം റിനി നല്‍കിയ തെളിവുകള്‍ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നാണ് സൂചന. അതിനാലാണ് കേസിൽ റിനിയെ സാക്ഷിയാക്കുന്നതാവും ഉചിതമെന്നും നിയമോപദേശം ലഭിച്ചത്.
റിനി സാക്ഷിയാകുന്നതോടെ രാഹുലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പരാതിക്കാരില്ലാതായിരിക്കുകയാണ്. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുമെന്ന സ്ഥിതിയാണ് ഉള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !