കൊച്ചി: ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ചിന് ആതിഥേയത്വം നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അലപലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
തീവ്ര വലതുപക്ഷക്കാരനും ഇസ്രയേലിന്റെ ക്രൂരമായ അധിനിവേശ അജണ്ടയുടെ മുഖ്യശില്പ്പിയുമാണ് ബെസലേല്‍ സ്മോട്രിച്ചെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഗാസയില്‍ വംശഹത്യ നടക്കുമ്പോള്‍ നെതന്യാഹു ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകളില്‍ ഏര്‍പ്പെടുന്നത് പലസ്തീന് മേലുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാര്‍ഢ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്.
പലസ്തീന് മേല്‍ അധിനിവേശം തുടരുന്ന ഇസ്രയേലുമായി സൈനിക, സുരക്ഷാ, സാമ്പത്തിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോയും അപലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.