ഇരുമ്പയിര് കയറ്റുമതി കേസ് : കാര്‍വാര്‍ എംഎല്‍എ അറസ്റ്റില്‍

ബെംഗളൂരു: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ഇരുമ്പയിര് കയറ്റുമതി കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്.


ഓഗസ്റ്റ് പതിമൂന്നാം തിയതി സതീഷുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. നേരത്തെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ എംഎല്‍എ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരുന്നു.

ആറോളം കേസുകളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുളളത്. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് സുപരിചിതനായ എംഎൽഎയാണ് സതീഷ് കൃഷ്ണ സെയിൽ.

ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു. 1.68 കോടി രൂപയും 6.75 കിലോ സ്വർണവുമാണ് പിടികൂടിയത്.


സതീഷ് കൃഷ്ണ സെയിലിന്റേയും കൂട്ടുപ്രതികളുടേയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !