വാട്ടർഫോർഡ് : വാട്ടർഫോർഡിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വാട്ടർഫോർഡ് കമ്മ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകൾക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്.
യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം ഒരാൾ വീണു കിടക്കുന്നുണ്ടെന്ന് പോളിഷ് വംശജൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാർഡയും (പൊലീസ്) തിരച്ചിൽ സംഘവും ചേർന്നാണ് യുവതിയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാൻ പോയ സാന്റാ, പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്നാണ്, കുടുംബം നടത്തിയ തിരിച്ചിനിടെ യുവതിയുടെ ഫോൺ വീട്ടിലെ ചെരുപ്പ് സ്റ്റാൻഡിൽ നിന്നും ലഭിച്ചു. ഇതേ തുടര്‍ന്ന് ഭയത്തോടെ കുടുംബം വിവരം സുഹൃത്തുക്കളെയും ഗാർഡയെയും അറിയിക്കുകയായിരുന്നു.
ശരീരത്തിൽ നേരിയ പരുക്കുണ്ടായിരുന്ന യുവതിയെ ഇന്നലെ വാട്ടർഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, പരിക്ക് സാരമല്ലാത്തതിനാല്‍ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. പെൺകുട്ടി ഇപ്പോള്‍ വിശ്രമത്തിലാണ്. ഗാർഡ പിന്നീട് പെൺകുട്ടിയുടെ പൂർണ്ണ പ്രസ്താവന എടുക്കും.
കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ റെസ്‌ക്യൂ 117 ടീം ആകാശ നിരീക്ഷണം നടത്തി. പക്ഷേ, തിരച്ചിൽ ആദ്യഘട്ടത്തിൽ വിഫലമായിരുന്നു. ഇതിനിടെയാണ് പോളിഷ് വംശജൻ നിർണായക സന്ദേശം നൽകിയതും യുവതിയെ കണ്ടെത്തിയതും.
മാധ്യമങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഭവം വാർത്തയാക്കിയതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിലിന് പങ്കാളികളായി.
ചിലർ അടിസ്ഥാന രഹിത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു. അതില്‍ കുടുംബം അതിയായ ദുഃഖം പ്രകടിപ്പിക്കുന്നു. അതോടൊപ്പം പിന്തുണയ്ക്ക് കുടുംബം നന്ദി പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.