കിഴക്കൻ ജറുസലേമിൽ വെടിവെപ്പ് : 5 പേർ കൊല്ലപ്പെട്ടു ,15 പേർക്ക് പരിക്ക്

ജറുസലേം : അധിനിവേശ കിഴക്കൻ ജറുസലേമിൽ വെടിവെപ്പ്. അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അധികൃതർ അറിയിച്ചു.


വെടിയേറ്റ ഒമ്പത് പേരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.കിഴക്കൻ ജറുസലേമിലെ റാമോട്ട് ജങ്ഷനിലാണ് വെടിവെയ്പ്പുണ്ടായത്.

ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്കാണ് തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ രണ്ട് ഭീകരരെ പിടികൂടിയതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. നടന്നത് ഭീകരാക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു വരികയാണ്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.


പ്രദേശത്ത് ധാരാളം ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കുന്നുണ്ടെന്നും, ഫോറൻസിക് സംഘങ്ങൾ തെളിവുകൾ ശേഖരിക്കുമ്പോൾ ബോംബ് നിർമാർജന യൂണിറ്റുകൾ പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സഹായത്തിനായി സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !