കോട്ടയം : ഓണം പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഒന്നാം ഓണം ആഘോഷിക്കുന്ന വ്യാഴാഴ്ചയും തിരുവോണ ദിവസമായ വെള്ളിയാഴ്ചയും ആണ് ബാങ്കുകൾക്ക് അവധി.
എന്നാൽ മൂന്നാം ഓണമായ ശനിയാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. നാലാം ഓണദിവസം ഞായറാഴ്ചയാണ്. ബുധനാഴ്ച കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയുകയൂള്ളൂ എന്നു കരുതിയവർക്ക് ആശ്വാസകരമാണ് ശനിയാഴ്ചത്തെ പ്രവൃത്തി ദിവസം.അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ, അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.
ബുധനാഴ്ച പരമാവധി പണം എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള നീക്കമാണ് ബാങ്ക് അധികൃതർ നടത്തുന്നത്. ഒന്നാം ഓണദിവസം കൂടുതൽ ഇടപാടുകൾ നടക്കുമെന്നതിനാൽ തിരുവോണ ദിവസം എടിഎമ്മുകൾ ഭൂരിപക്ഷവും കാലിയായിരിക്കും. ഇതു മുൻകൂട്ടി കണ്ടാണ് എടിഎമ്മുകളിൽ ബുധനാഴ്ച കൂടുതൽ പണം നിക്ഷേപിക്കുക.
സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഓണം പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധിയാണ്. വിവിധ സംസ്ഥാനങ്ങളിലെ അവധികൾ . സെപ്റ്റംബര്‍ 3- ബുധനാഴ്ച- കര്‍മ പൂജ- ജാര്‍ഖണ്ഡ് . സെപ്റ്റംബര്‍ 4- വ്യാഴാഴ്ച- ഒന്നാം ഓണം (ഉത്രാടം)- കേരളം
∙ സെപ്റ്റംബര്‍ 5- വെള്ളിയാഴ്ച- തിരുവോണം, നബി ദിനം- ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പുര്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, കേരളം, ഡല്‍ഹി, ജാര്‍ഖണ്ഡ്, തെലങ്കാന ∙ സെപ്റ്റംബര്‍ 6- ശനിയാഴ്ച- നബിദിനം- സിക്കിം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍ ∙ സെപ്റ്റംബര്‍ 7- ഞായറാഴ്ച ∙ സെപ്റ്റംബര്‍ 13- രണ്ടാം ശനിയാഴ്ച
∙ സെപ്റ്റംബര്‍ 14- ഞായറാഴ്ച ∙ സെപ്റ്റംബര്‍ 22- തിങ്കളാഴ്ച- നവരാത്രി ആരംഭം- രാജസ്ഥാന്‍ ∙ സെപ്റ്റംബര്‍ 23- ചൊവ്വാഴ്ച- മഹാരാജ ഹരിസിങ് ജന്മദിനം- ജമ്മു കശ്മീര്‍ ∙ സെപ്റ്റംബര്‍ 27- നാലാമത്തെ ശനിയാഴ്ച
∙ സെപ്റ്റംബര്‍ 28- ഞായറാഴ്ച ∙ സെപ്റ്റംബര്‍ 29- തിങ്കളാഴ്ച- പൂജവയ്പ്പ്, ദുര്‍ഗാപൂജ- ത്രിപുര, അസം, ബംഗാള്‍ ∙ സെപ്റ്റംബര്‍ 30- ചൊവ്വാഴ്ച- ദുര്‍ഗാപൂജ- ത്രിപുര, ഒഡിഷ, അസം, മണിപ്പുര്‍, രാജസ്ഥാന്‍, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.