കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന അഭിഭാഷകരുടെ കുടുംബ സംഗമം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
തിരക്കേറിയ അഭിഭാഷക ജീവിതത്തിനിടയിൽ, അഭിഭാഷകളുടെ ഇടയിൽ പരസ്പരം കുടുംബങ്ങളുമായി ഉള്ള ബന്ധം സ്ഥാപിക്കുന്നതിന് സമയം ലഭിക്കാതെ വരുന്ന സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് അഭിഭാഷക പരിഷത്ത് കുടുംബ സംഗമം പോലെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത് എന്ന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരതീയ അഭിഭാഷക പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി അശോക് അഭിപ്രായപ്പെട്ടു.
ഓരോ അഭിഭാഷകരുടെയും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയ വിനിമയം മറ്റു സുഹൃദ് കുടുംബങ്ങളിലെ കുട്ടികളും മറ്റുമായുള്ള പരസ്പരബന്ധവും മനസ്സിലാക്കലും കുട്ടികളുടെയും അഭിഭാഷകരുടെയും സാമൂഹിക ബന്ധങ്ങളെയും വളർച്ചയെയും സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അഭിഭാഷക കുടുംബാംഗങ്ങളുടെ ഗാന പരിപാടികളും നൃത്ത പരിപാടിയും തിരുവാതിര കളിയും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
യുവ ഗായിക നക്ഷത്ര നിതീഷിനെയും ഉന്നത വിജയം നേടിയ അഭിഭാഷകരുടെ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ഭാരതത്തിലെ കുടുംബ സങ്കല്പത്തിന്റെ മാഹാത്മ്യം മനസ്സിലാക്കണമെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിൽ ഉള്ള കുടുംബ ശൈഥില്യങ്ങൾ മനസ്സിലാക്കിയവരുമായി വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. എൻ ശങ്കർ റാം അഭിപ്രായപ്പെട്ടു.
കുടുംബങ്ങളിലെ മൂല്യങ്ങൾ വളർത്തണമെങ്കിലും യഥാർത്ഥ സാമൂഹിക പുരോഗതി കൈവരിക്കണമെങ്കിലും പരസ്പരമുള്ള കുടുംബ ബന്ധങ്ങളും വളർത്തേണ്ടതുണ്ട്.യോഗത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ഘടകം അധ്യക്ഷൻ അഡ്വ. എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. എം രാജേന്ദ്രകുമാർ മുഖ്യാതിഥിയായി.
ചടങ്ങിൽ വച്ച് വെച്ച് കോട്ടയം ജില്ലയുടെ ചീഫ് ഡിഫൻസ് കൗൺസിൽ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് അനിൽ ഐക്കരയെ ആദരിച്ചു.അഡ്വ. എം.എസ്. കരുണാകരൻ, അഡ്വ. കെ. എം രശ്മി, അഡ്വ. കെ. സേതുലക്ഷ്മി, അഡ്വ. ലിജി ജോൺ, അഡ്വ. അജി ആർ നായർ, അഡ്വ. ജോഷി ചിപ്പുങ്കൽ, അഡ്വ.ബിന്ദു ഏബ്രഹാം, അഡ്വ. കെ.ജി. അജയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.