കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

എടപ്പാൾ : വിദ്യാർത്ഥികളിൽ ദേശീയോദ്ഗ്രഥന ചിന്തയും , ചരിത്രബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ  കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ല സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽപി , യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 150 വിദ്യാർത്ഥികൾ പങ്കെടുത്തു.


എൽ. പി വിഭാഗത്തിൽ  ആലങ്കോട് ജനത എ.എൽ.പി.സ്കൂളിലെ  റിതുൽ കൃഷ്ണ ഒന്നാം സ്ഥാനവും  തവനൂർ കെ.എം. ജി. യു.പി.സ്കൂളിലെ  അക്ഷിത ദിനേശ്  രണ്ടാം സ്ഥാനവും, തലമുണ്ട സി.എം.സി എൽ.പി.സ്കൂളിലെ  ദേവീ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. യു. പി. വിഭാഗത്തിൽ  ആലങ്കോട് ബി.ടി.എം യു .പി.സ്കൂളിലെ മുഹമ്മദ് അമൻ ഒന്നാം സ്ഥാനവും കക്കിടിപ്പുറം കെ.വി.യു .പി.സ്കൂളിലെ  ദേവ്ന പി.എം  രണ്ടാം സ്ഥാനവും വെള്ളാഞ്ചേരി ജി.യു.പി.സ്കൂളിലെ പി.അതുല്യ    മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ മൂക്കുതല പി.സി.എൻ ജി.എച്ച് എസ് സ്കൂളിലെ  കൃഷ്ണ സജേഷ് ഒന്നാം സ്ഥാനവും പൂക്കരത്തറ ദാറുൽ ഹിദായ ഹൈസ്കൂളിലെ എസ്. ദുർഗ രണ്ടാം സ്ഥാനവും, മൂക്കുതല പി.സി. എൻ ജി.എച്ച് എസ് എസിലെ നിരഞ്ജൻ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് പി. മുഹമ്മദ് ജലീൽ അധ്യക്ഷത വഹിച്ചു.

കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സി.വി സന്ധ്യ സമ്മാനദാനം നിർവ്വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം സി. പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് അടാട്ട്, കെ. പ്രമോദ്, കെ.എം അബ്ദുൽ ഹക്കീം, ബിജു പി സൈമൺ പി. ജി. സജീവ് , എസ്. അശ്വതി , എസ് സുജ എന്നിവർ പ്രസംഗിച്ചു. വിനോദ് കൃഷ്ണൻ, ടി.ജെ സിറിൽ , കെ.എം അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !