ലണ്ടൻ : ലണ്ടനിലെ ഉപരിപഠനത്തെ കുറിച്ചും ജോലിയെ കുറിച്ചും സംസാരിച്ച് നടി എസ്തര് അനില്‍. ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് കോഴ്സ് പൂര്‍ത്തിയായെന്നും ഡെസേര്ട്ടേഷന് ഓഗസ്റ്റില്‍ സമര്‍പ്പിച്ചുവെന്നും നടി വ്യക്തമാക്കി.
നിലവില്‍ ദൃശ്യം 3-യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നാട്ടിലാണുള്ളതെന്നും ബ്രിട്ടനിലെ ഒരു കമ്പനിക്കായി ഫ്രീലാന്‍സായി ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എസ്തര് അനില്‍. 'ഡിസംബറില്‍ ബിരുദദാന ചടങ്ങുണ്ടാകും. അതിനായി ലണ്ടനിലേക്ക് തിരിച്ചുപോകും. എല്ലാ പേപ്പറിന്റേയും റിസള്‍ട്ട് വന്നു.
ഇനി ഡെസേര്ട്ടേഷന്റേത് മാത്രമാണ് വരാനുള്ളത്.' എസ്തര് വ്യക്തമാക്കി. ലണ്ടനിലുള്ള ക്ലയന്റ്സിനായി ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നുണ്ട്. നാട്ടിലിരുന്ന് ജോലി ചെയ്ത് അത് അയച്ചുകൊടുത്താല്‍ മതി. ഇതാണ് തന്റെ കരിയറിന്റെ പുതിയ അപ്ഡേറ്റെന്നും നടി വ്യക്തമാക്കി.
ലണ്ടന്‍ സ്കൂള്‍ ഇക്കണോമിക്സില്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു എസ്തര്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍നിന്ന ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് താരം ലണ്ടനിലേക്ക് പോയത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കുന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് എസ്തര് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.