ചെന്നൈ: വാട്ടർ ടാങ്കിൽ വീണ ആനയെ രക്ഷപ്പെടുത്തി തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ടാങ്ക് തകർത്ത് വഴിയൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ഉൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്.
നീലഗിരിയിലെ കൂനൂരിലുള്ള ഒരു ആദിവാസി ഗ്രാമത്തിലെ ജലസംഭരണിയിലാണ് പിടിയാന വീണത്. ആന പരിഭ്രാന്തയായി കിണറ്റിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതും അത് വിഫലമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തമിഴ്‌നാട് വനംവകുപ്പിൻ്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ആനയെ രക്ഷപ്പെടുത്താൻ സാധിച്ചത്.
ടാങ്ക് തകർത്ത് ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയച്ചു. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയ ഊട്ടി ഡിഎഫ്ഒ, കൂനൂർ റേഞ്ച് ഓഫീസർ, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. സുപ്രിയ സാഹു എക്സിൽ കുറിച്ചു.വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് തമിഴ്നാട് വനംവകുപ്പിന് അഭിനന്ദനങ്ങളുമായെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.