റാഞ്ചി: തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുള്ള മാവോവാദി നേതാവ് ഉള്‍പ്പെടെ മൂന്നു മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് ഏറ്റുമുട്ടലുണ്ടായത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ സഹദേവ് സോറന് എന്ന പ്രമുഖ മാവോവാദി നേതാവാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാക്കളിലൊരാളാണ് സഹദേവ് സോറന്.
ഝാര്‍ഖണ്ഡ് പോലീസിന്റെയും സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോവാദികളെ വധിച്ചത്. ഝാര്‍ഖണ്ഡ് പോലീസിന്റെ ഗിരിധ്, ഹസാരിബാഗ് പോലീസ് യൂണിറ്റുകളാണ് ദൗത്യത്തില്‍ സിആര്‍പിഎഫിന് പിന്തുണ നല്‍കിയത്.
ഹസാരിബാഗിലെ താതി ഝാരിയ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഗിരിധ് ബൊകാറോ അതിര്‍ത്തിയിലെ കരന്തി ഗ്രാമത്തിലാണ് രാവിലെ ആറുമണിയോടെ ഏറ്റുമുട്ടലാരംഭിച്ചത്. സഹദേവ് സോറന് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യമുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സംയുക്ത സംഘം തിരിച്ചിലിനിറങ്ങിയത്. ഇവര്‍ക്ക് നേരെ മാവോവാദികള്‍ നിറയൊഴിക്കുകയായിരുന്നു.
ഏറ്റമുട്ടലില്‍ സഹദേവ് സോറനെ കൂടാതെ സുരക്ഷാസേനകള്‍ ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റിന്റെ ബിഹാര്‍- ഝാര്‍ഖണ്ഡ് സ്പെഷ്യല്‍ ഏരിയാ കമ്മിറ്റി അംഗം ചഞ്ചല്‍ എന്ന എന്ന രഘുനാഥ് ഹെംബ്രാം, സോണല്‍ കമ്മിറ്റി അംഗമായ ബൈര്‍സന്‍ ഗഞ്ചു എന്ന് വിളിക്കുന്ന രാംഖേല്‍വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രഘുനാഥിന് 25 ലക്ഷവും രാംഖേല്‍വാനിന് 10 ലക്ഷവുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ മറ്റ് മാവോവാദികളുണ്ടാകാമെന്നതിനാല് തിരച്ചില്‍ തുടരുകയാണ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.