തിരുവനന്തപുരം: സർക്കാരിന് അനഭിമതനായ ഡിജിപി യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി.
കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്ന് അദ്ദേഹം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കേയാണ് അഗ്നിരക്ഷാസേനയിൽനിന്നു മാറ്റിയത്. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ നിമയനം.
നിലവിലെ റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളിനെ അഗ്നിരക്ഷാവിഭാഗം ഡയറക്ടർ ജനറലുമാക്കി.ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി എസ്‌പിയായിട്ടാണ് വിനോദ് കുമാറിന്റെ നിയമനം.
ആ സ്ഥാനത്തുണ്ടായിരുന്ന എസ്.സുജിത് ദാസിനെ എഐജി പ്രൊക്യുർമെന്റിന്റെ ഒഴിവിലേക്കു നിയമിച്ചു. എക്സൈസ് ഭരണവിഭാഗം അഡീഷണൽ കമ്മിഷണറായിരുന്ന കെ.എസ്.ഗോപകുമാറാണ് ക്രമസമാധാനവിഭാഗത്തിലെ പുതിയ എഐജി.
വിജിലൻസ് എസ്ഐയു ഒന്ന് എസ്‌പി കെ.എൽ.ജോൺകുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പിയാക്കി. തിരുവനനന്തപുരം ഡിസിപി-2 നകുൽ രാജേന്ദ്ര ദേശ്‌മുഖിനെ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.