ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം പവന് കല്യാണിന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദേ കാള്‍ ഹിം ഒജി'. സെപ്റ്റംബർ 25നാണ് സുജീത് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
പ്രീ റിലീസ് ഇവന്റിലെ താരത്തിന്റെ പഞ്ച് ഡയലോഗുകളും സ്വാഗും ആരാധകരെ ആവേശത്തിലാക്കി. എന്നാല്‍, പരിപാടിയിലെ മറ്റൊരു ഐറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കറുത്ത ഷർട്ടും പാന്റും ധരിച്ച് 'ഒജി'യിലെ സ്റ്റൈലിഷ് ലുക്കിലാണ് പവന് കല്യാണ്‍ പ്രീ-റിലീസ് ഇവന്റിന് എത്തിയത്. കയ്യില്‍ ഒരു നീളന്‍ വാളും ഉണ്ടായിരുന്നു. ഈ വാളും ചുഴറ്റി താരം വേദിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്നാല്‍ ചുഴറ്റിലിനിടെയില് പുറകില്‍ ഉള്ളവരെ നടന് ശ്രദ്ധിച്ചില്ല. സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
വീഡിയോ വൈറലായതോടെ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവന് കല്യാണ്‍ വലിയ തോതിലുള്ള വിമർശനങ്ങളാണ് നേരിടുന്നത്. 'ഉപമുഖ്യമന്ത്രിയാണെന്ന് മറക്കരുത്', 'പാവം ബോഡിഗാർഡ്', 'ജസ്റ്റ് മിസ്', എന്നിങ്ങനെ കാര്യമായും തമാശയായും വീഡിയോയ്ക്ക് താഴെ കമന്റുകല് നിറയുകയാണ്.
രണ്ട് വർഷം മുന്‍പ്, പവന് കല്യാണിന്റെ ജന്മദിനത്തിലാണ് 'ദേ കാള്‍ ഹിം ഒജി' യുടെ പ്രഖ്യാപന ടീസർ പുറത്തിറക്കിയത്. എന്നാല്‍ പിന്നീട് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ചിത്രം വൈകി. 'സാഹോ' ചെയ്ത സുജീത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.