ഡൽഹി;കേരളത്തിന്റെ ‘സ്വന്തം’ പൊതുമേഖലാ ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ (എസ്ബിടി) നഷ്ടമായതുപോലെ, ലയനത്തിലൂടെ കേരളത്തിന് വീണ്ടുമൊരു ബാങ്കിനെക്കൂടി നഷ്ടപ്പെടുമോ?
ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപന നടപടികൾ വേഗത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ആകാംക്ഷയും ആശങ്കയും ഉയർത്തുകയാണ്. തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കാണ് (പഴയ പേര് കാത്തലിക് സിറിയൻ ബാങ്ക്) ലയനത്തിന്റെ നിഴലിൽ നിൽക്കുന്നത്.ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ (നിയന്ത്രണ) ഓഹരികൾ സ്വന്തമാക്കാൻ കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ്, ദുബായ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എൻബിഡി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഓക്ട്രീ ക്യാപിറ്റൽ മാനേജ്മെന്റ് എന്നിവയാണ് രംഗത്തുള്ളത്. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ ഇവർക്ക് റിസർവ് ബാങ്കിന്റെ ക്ലിയറൻസും കിട്ടിയിരുന്നു.ഓഹരികൾ നേടാൻ കൂടുതൽ സാധ്യത കൽപിക്കുന്നത് എമിറേറ്റ്സ് എൻബിഡിക്കും ഫെയർഫാക്സിനും.ഇതിൽ ഫെയർഫാക്സ് വിജയിച്ചാൽ സിഎസ്ബി ബാങ്കിനു മുന്നിൽ ലയനത്തിന്റെ വഴി തുറന്നേക്കും. എന്തുകൊണ്ട് ലയനം? റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം ഒരാൾക്ക് ഒരേസമയം രണ്ടു ബാങ്കുകളുടെ പ്രമോട്ടർ ആയിരിക്കാൻ കഴിയില്ല. ഒന്നുകിൽ, ഭൂരിപക്ഷ ഓഹരി പങ്കാളിത്തം വിറ്റൊഴിയണം. അല്ലെങ്കിൽ ഇരു ബാങ്കുകളെയും ലയിപ്പിക്കണം.സിഎസ്ബി ബാങ്കിൽ 40% ഓഹരി പങ്കാളിത്തവുമായാണ് പ്രമോട്ടർ പദവി ഫെയർഫാക്സ് വഹിക്കുന്നത്. ഐഡിബിഐ ബാങ്ക് ഓഹരികളും സ്വന്തമാക്കിയാൽ, ഓഹരി പങ്കാളിത്തം 15 വർഷത്തിനകം 26 ശതമാനത്തിലേക്ക് താഴ്ത്തേണ്ടിവരും. അതോടെ പ്രമോട്ടർ പദവിയും നഷ്ടപ്പെടാം. ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഇരു ബാങ്കുകളെയും ലയിപ്പിക്കേണ്ടി വരും. ഒരുലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്.
സിഎസ്ബി ബാങ്കിന്റെ വിപണിമൂല്യം 6,400 കോടി രൂപയും. 2017ലായിരുന്നു മാതൃബാങ്കായ എസ്ബിഐയിൽ തിരുവനന്തപുരം ആസ്ഥാനമായ എസ്ബിടി ലയിച്ചത്. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായിരുന്നു എസ്ബിടി.ഐഡിബിഐ ബാങ്ക് ഓഹരി വിൽപന കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ കരകയറ്റുന്ന നടപടികളുടെ ഭാഗമായി ആയിരുന്നു കേന്ദ്രവും എൽഐസിയും ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഏറ്റെടുത്തത്.
ബാങ്കിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന എൽഐസിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവുമാണ് നിലവിൽ ഓഹരി പങ്കാളിത്തം. ഇരുവർക്കുംകൂടി 94.72%. കേന്ദ്രം 30.48 ശതമാനവും എൽഐസി 30.24 ശതമാനവും ഓഹരികൾ വിറ്റൊഴിയാനാണ് ഉദ്ദേശിക്കുന്നത്. ആകെ 60.72%. നടപ്പു സാമ്പത്തിക വർഷം (2025-26) തന്നെ ഓഹരികൾ വിൽക്കാനാണ് ശ്രമമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.ഓഹരി വിൽപന നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റും (ദിപം) വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ ബാങ്കുകളിലൊന്നാണ് നൂറ്റാണ്ടിലേറെയായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബി ബാങ്ക്. 2016-20 കാലയളവിലാണ് ബാങ്കിന്റെ 51% ഓഹരികൾ 1,000 കോടിയിലേറെ നിക്ഷേപവുമായി ഫെയർഫാക്സ് ഏറ്റെടുത്തത്. ഇക്കാലയളവിലാണ് പേര് സിഎസ്ബി ബാങ്ക് എന്നു മാറ്റുന്നതും ഐപിഒ വഴി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതും.
ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സിഎസ്ബി ബാങ്കിന്റെ ഓഹരിവിലയുള്ളത് 0.68% ഉയർന്ന് 368.95 രൂപയിലാണ്. ഐഡിബിഐ ബാങ്കിന്റേത് 0.35% താഴ്ന്ന് 94.44 രൂപയിലും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി,









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.