സഹകരണ ബാങ്ക് അഴിമതി: സി.പി.എം. നേതാവിൻ്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കി

 തൃശൂർ: സഹകരണ സംഘങ്ങളിലെ അഴിമതി തുറന്നുകാട്ടിയതിൻ്റെ പേരിൽ സി.പി.എം. തന്നെ തരംതാഴ്ത്തിയെന്ന് ആരോപിച്ച് പ്രാദേശിക നേതാവ് രംഗത്ത്. സി.പി.എം. നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനാണ് പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.


ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗം കൂടിയായ നിബിൻ, മണ്ണുത്തി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ആറ് സഹകരണ സംഘങ്ങളിൽ വ്യാപകമായ അഴിമതി നടന്നതായി ആരോപിക്കുന്നു. ഈ വിഷയങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഏരിയ കമ്മിറ്റി അംഗമായിരുന്ന തന്നെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നുവെന്ന് നിബിൻ പറയുന്നു.

അഴിമതികൾ ചൂണ്ടിക്കാട്ടി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിബിൻ അയച്ച കത്ത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, നിബിനെ തരംതാഴ്ത്തിയിട്ടില്ലെന്ന് സി.പി.എം. മണ്ണുത്തി ഏരിയാ സെക്രട്ടറി എം.എസ്. പ്രദീപ് കുമാർ പ്രതികരിച്ചു.

എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. തുടങ്ങിയ വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ സജീവമായി പാർട്ടി രംഗത്തെത്തിയ നേതാവാണ് നിബിൻ ശ്രീനിവാസൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !