മ്യാന്മറിൽ അതിശക്തമായ ഭൂചലനം : 4.7 തീവ്രത രേഖപ്പെടുത്തി

ദില്ലി: മ്യാന്മറിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം. മണിപ്പൂരിലെ ഉക്രുലിൽ നിന്നും 27 കിലോമീറ്റർ അകലെ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

നാഗാലാൻ്റിലെ വോഖയിൽ നിന്ന് 155 കിലോമീറ്റർ അകലെയാണ് ഈ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് ദിമാപൂരിലേക്ക് 159 കിലോമീറ്ററും മോഖ്‌ചുങിലേക്ക് 177 കിലോമീറ്ററും മിസോറാമിലെ ഗോപയിലേക്ക് 171 കിലോമീറ്ററും ചംപായിലേക്ക് 193 കിലോമീറ്ററും ദൂരമുണ്ട്.

ചൊവ്വാഴ്ച രാത്രി 12.09 ഓടെ മഹാരാഷ്ട്രയിലെ സതാരയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കോലാപൂറിൽ നിന്ന് 91 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് കണ്ടെത്തിയത്.


തൊട്ടുപിന്നാലെ അരുണാചൽ പ്രദേശിലെ പാങ്ഗിനിൽ നിന്ന് 227 കിലോമീറ്റർ അകലെയുള്ള തിബറ്റിലെ സ്ഥലത്ത് പുലർച്ചെ 4.28 ന് റിക്ടർ സ്കെയിലിൽ 3.3 തീവ്ര രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇതിന് ശേഷമാണ് മ്യാന്മറിലും ഭൂകമ്പം അനുഭവപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !