അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന യുഎസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം : മോചനം ഖത്തറിന്റെ മധ്യസ്ഥത ചർച്ചയിൽ

കാബൂൾ : ഒരു വർഷത്തോളമായി അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന യുഎസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം. യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് യുഎസ് പൗരനെ താലിബാൻ വിട്ടയച്ചതെന്ന് യുഎസ് സർക്കാർ അറിയിച്ചു.


2024 ഡിസംബർ മുതൽ അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുകയായിരുന്നു അമീർ അമീരി. ഖത്തറിന്റെ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായാണ് മോചനം സാധ്യമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ താലിബാൻ യുഎസിന് കനത്ത മുന്നറിയിപ്പ് നൽകിയിരുന്നു.


ഇതിനുപിന്നാലെയാണ് യുഎസ് പ്രതിനിധി ബോഹ്‌ലർ അഫ്ഗാനിസ്ഥാൻ സന്ദർശിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ വർഷം താലിബാൻ മോചിപ്പിച്ച അഞ്ചാമത്തെ യുഎസ് പൗരനാണ് അമിരി. സെപ്റ്റംബറിൽ ഒരു ബ്രിട്ടീഷ് ദമ്പതികളെയും താലിബാൻ വിട്ടയച്ചിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !