കോഴിക്കോട്: അമ്മത്തൊട്ടിലിൽ പ്രഥമ അഥിതിയെത്തി. രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിന് ആദിയെന്ന് പേരിട്ടു. ഇന്നലെ രാത്രി 8.45ഓട് കൂടിയാണ് അമ്മത്തൊട്ടിലിൽ കുഞ്ഞെത്തിയത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17നാണ് ബീച്ച് ആശുപത്രിക്ക് സമീപം അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
സംസ്ഥാനത്തെ ആദ്യ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിലാണിത്. തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങളെ രണ്ട് മിനിറ്റിനുള്ളിൽ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത കരങ്ങൾ ഏറ്റെടുക്കുന്ന രീതിയിലാണ് തൊട്ടിലിൻ്റെ പ്രവർത്തനം.
അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയാൽ ഉടനെ ആശുപത്രി സൂപ്രണ്ടിന്റെയും ശിശുക്ഷേമ അധികൃതരുടെയും ഫോണിൽ അലാറം എത്തും. ശേഷം വാതിൽ അടയും. ബന്ധപ്പെട്ട അധികൃതർ എത്തിയാൽ മാത്രമേ അടഞ്ഞ വാതിൽ പിന്നീട് തുറക്കാൻ കഴിയൂ.
മുറിയിൽ സിസിടിവി ഉണ്ടെങ്കിലും കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പുറത്തിറങ്ങിയാൽ മാത്രമേ സിസിടിവി ഓണാകൂ. അതുകൊണ്ട് തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നവരുടെ ഐഡന്റിറ്റിയും വെളിപ്പെടില്ല. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് അമ്മത്തൊട്ടിലിൽ ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.