കാനഡ : ലോറൻസ് ബിഷ്‌ണോയി ഗുണ്ട സംഘത്തിനെതിരെ നടപടിയുമായി കാനഡ. സംഘത്തെ കാനഡ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡക്കാർ സാമ്പത്തിക- ഭൗതിക സഹായം നൽകുന്നതിൽ നിന്ന് വിലക്കുന്നതാണ് നടപടി. സംഘ അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും, ക്രിമിനൽ കുറ്റങ്ങൾ ചുമത്താനും കഴിയും.
“കാനഡയിൽ അക്രമത്തിനും ഭീകരപ്രവർത്തനങ്ങൾക്കും സ്ഥാനമില്ല, പ്രത്യേകിച്ച് പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നവയ്ക്ക്,” ഒരു ഔദ്യോഗിക പ്രസ്താവനയിൽ കാനഡ പറഞ്ഞു. “ബിഷ്‌ണോയി സംഘം പ്രത്യേക സമൂഹങ്ങളെ ഭീകരതയ്ക്കും അക്രമത്തിനും ഭീഷണിക്കും ഇരയാക്കിയിട്ടുണ്ട്. ഇവരെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ അവരുടെ കുറ്റകൃത്യങ്ങളെ നേരിടാനും അവസാനിപ്പിക്കാനും കൂടുതൽ ശക്തവും ഫലപ്രദവുമായ നടപടികൾ നൽകുന്നു,” പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി തിങ്കളാഴ്ച പറഞ്ഞു.
ബിഷ്‌ണോയി ഗാങ്ങിന്റെ കൂടെ ഉൾപ്പെടുത്തിയതോടെ കാനഡയിൽ ക്രിമിനൽ കോഡിന് കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തീവ്രവാദ സംഘത്തിന്റെ എണ്ണം 88 ആയി.
ഈ സംഘത്തിന്റെ ഫെഡറൽ ഗവൺമെന്റിന് സ്വത്തുക്കൾ, വാഹനങ്ങൾ, പണം എന്നിവ മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം നൽകുന്നു. കൂടാതെ കനേഡിയൻ നിയമപാലകർക്ക് ധനസഹായം, യാത്ര, റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട തീവ്രവാദ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള അധിക അധികരങ്ങൾ നൽകുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.