ഫ്രാൻസ് : ഫ്രാന്‍സിലെ പ്രഥമ വനിതയായ ബ്രിജറ്റ് മാക്രോണ്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ലെന്ന് തെളിയിക്കുന്നതിനായി ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.യുഎസിന്റെ തീവ്ര വലതുപക്ഷ ഇന്‍ഫ്ളുവന്‍സറും രാഷ്ട്രീയ കമന്‍ഡേറ്ററുമായ കാന്‍ഡേസ് ഓവന്‍സിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കിയതിന് പിന്നാലെയാണ് ബ്രിജറ്റും മാക്രോണും തെളിവുകള്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നത്.
ബ്രിജറ്റിനെതിരെ ഓവന്‍സ് തുടര്‍ച്ചയായി ട്രാന്‍സ്ഫോബിക് ആയ പരാമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. ബ്രിജറ്റ് ജനിച്ച സമയത്ത് ആണായിരുന്നു, ഴാന്‍ മിഖേല്‍ ടൊന്യൂ എന്നായിരുന്നു പേര്, സ്ത്രീയായി മാറുന്നതിന് മുമ്പ് കുഞ്ഞായിരുന്ന ഇമ്മാനുവല്‍ മാക്രോണിനെ അവര്‍ പരിചരിച്ചിരുന്നു എന്നു തുടങ്ങിയ പരാമര്‍ശങ്ങളാണ് ഓവന്‍സ് തുടര്‍ച്ചയായി നടത്തുന്നത്.
ഇത്തരം പരാമര്‍ശങ്ങള്‍ ബ്രിജറ്റ് മാക്രോണിനെ വലിയ തോതില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും പല രീതിയില്‍ ശ്രദ്ധതിരിക്കുന്നതരം പരാമര്ശങ്ങളാണിതെന്നും മാക്രോണിന്റെ അഭിഭാഷകന് ടോം ക്ലെയര്‍ ബിബിസിക്ക് നല്കിയ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു.'കരിയറും കുടുംബജീവിതവും ഒരു പോലെ കൊണ്ടു പോകുന്ന ഒരാളെ, പ്രത്യേകിച്ച് കുടുംബത്തിനെതിരെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ വലിയ തോതില്‍ തളര്‍ത്തും,' ക്ലെയര്‍ പറഞ്ഞു.
സത്യാവസ്ഥ പുറത്തുവരിക തന്നെ ചെയ്യും. അത് ശാസ്ത്രീയമായ രീതിയില്‍ ഉള്ളതായിരിക്കുകയും ചെയ്യുമെന്നും ക്ലെയര്‍ പറഞ്ഞു. ബ്രിജറ്റ് മാക്രോണും ഇമ്മാനുവല്‍ മാക്രോണും ശാസ്ത്രീയമായ എല്ലാ പരിശോധനകള്‍ക്കുമുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
72 കാരനായ ബ്രിജറ്റ് മാക്രോണ്‍ തന്നേക്കാള്‍ 24 വയസ് കുറവുള്ള ഇമ്മാനുവല്‍ മാക്രോണിനെ പരചിയപ്പെടുത്തന് ആമിയേന്സില് ഹൈസ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ്. അന്ന് ഇമ്മാനുവല്‍ മാക്രോണ്‍ ബ്രിജറ്റിന്റെ വിദ്യാര്‍ഥിയായിരുന്നു. ബ്രിജറ്റിന് ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളുമുണ്ട്.
ബ്രിജറ്റ് ഗര്ഭിണിയായിരുന്നതിന്റെ ചിത്രങ്ങള്‍ തെളിവായി നല്‍കുമോ എന്ന ചോദ്യത്തിന്, അത് കോടതിയില്‍ ഹാജരാക്കുമെന്നാണ് ക്ലെയര്‍ മറുപടി നല്‍കിയത്. കോടതിയുടെയും മറ്റും നിയമമനുസരിച്ചാവും ഇക്കാര്യങ്ങള്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.36 കാരിയായ ഓവന്‍സ് ഇന്‍സ്റ്റഗ്രാമില്‍ വലിയ ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറാണ്. ഇവര്‍ നിരന്തരമായി ബ്രിജറ്റ് മാക്രോണിനെതിരെ ട്രാന്‍സ്ഫോബിക് ആയിട്ടുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.