ബാറിൽ സംഘർഷം : യുവാക്കൾ അറസ്റ്റിൽ

കൊല്ലം: മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരുമായി ശക്തികുളങ്ങര ബാറിലുണ്ടായ സംഘർഷത്തിൽ ആറ് പ്രതികളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.


ശക്തികുളങ്ങര പെരുങ്കുഴി ഹൗസിൽ ശബരി സുനിൽ (25), ശക്തികുളങ്ങര ഐശ്വര്യ നഗർ, വായിലിതര വീട്ടിൽ അനന്തൂഘോഷ് (27), ബാർ ജീവനക്കാരായ മയ്യനാട് പിണക്കൽചേരിയിൽ തട്ടാമല വയലിൽ പുത്തൻവീട്ടിൽ ഷാനു (28), മയ്യനാട് പടനിലം കുഴിയിൽ കോളനിയിൽ സുരേഷ്‌കുമാർ (അനന്തു-25), തഴുത്തല വടക്കുംകര പടിഞ്ഞാറേച്ചേരിയിൽ ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം മഞ്ജുഷ വീട്ടിൽ ജിതിൻരാജ് (25), മയ്യനാട് പിണക്കൽച്ചേരിയിൽ വടക്കേമംഗലത്ത് വീട്ടിൽ ആർ. രാകേഷ് (28) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 19-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ശബരി സുനിലിനും അനന്തൂഘോഷിനും മദ്യം കൊടുക്കാൻ താമസിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.


സംഘർഷത്തിൽ ശബരി സുനിലിനും അനന്തൂഘോഷിനും തലയ്ക്കും ബാർ ജീവനക്കാർക്ക് കൈക്കും സാരമായി പരിക്കേറ്റു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശക്തികുളങ്ങര എസ്ഐമാരായ ഷബിന, സി.ആർ. സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !