നടി രാധികാ ശരത്കുമാറിന്റെ അമ്മ അന്തരിച്ചു

മദ്രാസ് : നടി രാധികാ ശരത്കുമാറിന്റെ അമ്മ ഗീത (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ രാധിക തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്.

നടന്‍ എം.ആര്‍. രാധ എന്നറിയപ്പെടുന്ന മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്റെ ഭാര്യയാണ് ഗീത. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. അടുത്തകാലത്തായി ആരോഗ്യനില കൂടുതല്‍ വഷളായി.

മൃതദേഹം പോയസ് ഗാര്‍ഡനിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍ സംസ്‌കാരം. സുഹാസിനിയും ആരതി രവിയും ഉള്‍പ്പെടെ ഒട്ടേറ പ്രമുഖര്‍ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !