ഗുവാഹത്തി : ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് അന്തിമോപചാരം അർപ്പിക്കാൻ ഗുവാഹത്തിയിലെ സരുസജായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി ആരാധകർ.
മൃതദേഹം കാണാനായി രാത്രി മുഴുവൻ ആരാധകർ ക്ഷമയോടെ വരിയിൽ കാത്തുനിന്നു. പരമ്പരാഗത അസമീസ് ഗാമോസ കൊണ്ട് പൊതിഞ്ഞ് ഗ്ലാസ് പെട്ടിയിൽ സൂക്ഷിച്ച അദ്ദേഹത്തിന്റെ ശരീരത്തിന് സമീപം ആരാധകർ പൂക്കളും ഗാമോസകളും അർപ്പിച്ചു.
ആദരാഞ്ജലികൾ അർപ്പിച്ചിട്ടും പുറത്തുപോകാൻ തയാറാവാതെ ആരാധകർ വേദിക്ക് പുറത്ത് അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു. തീവ്രമായ ചൂട് സഹിക്കാനാവാതെ നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
"സുബീൻ അസമിൽ ഇത്ര പ്രശസ്തനാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല," എന്നാണ് എക്സിൽ ഒരാൾ പങ്കുവച്ചത്. അസാം ജനത അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ സംഗീതം ആളുകളെ അതിരുകൾ ഭേദിച്ചു സ്നേഹിക്കാൻ പഠിപ്പിച്ചുവെന്നും നിരവധിപേർ എക്‌സിൽ കുറിച്ചു.
ഗുവാഹത്തിക്ക് സമീപം സോനാപൂർ റവന്യൂ സർക്കിളിലെ കമർകുച്ചി എൻസി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംസ്കാരം. അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കുന്ന സ്ഥലം ശനിയാഴ്ച രാത്രി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചിരുന്നു. സിംഗപ്പൂരിൽ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണ് സുബീൻ മരിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.