മരങ്ങാട്ടുപിള്ളി: ഗ്രാമീണ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മരങ്ങാട്ടുപിള്ളിയിൽ സംഘടിപ്പിച്ച കാർഷികോത്സവ് 2025 ഔദ്യോഗിക തുടക്കം കുറിച്ചു.
സെൻ്റ് ഫ്രാൻസിസ് അസീസി പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷ രാജു ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ എന്നിവർ പ്രസംഗിച്ചു.
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സിബി തോമസ് നയിച്ചു. കർഷക സദ്യയും സൗജന്യ പച്ചക്കറി തൈ വിതരണവും സംഘടിപ്പിച്ചു. വെയിറ്റ് ബാലൻസിംഗ്, കുടവയർ മത്സരം, തേങ്ങ പൊളിക്കൽ, ചേറ്റിലോട്ടം, ഞാറ് നടീൽ തുടങ്ങിയ കലാകായിക മത്സരങ്ങൾക്കും മുതിർന്ന കർഷക സംഗമം, ഓർമ്മ പരിശോധന, നടത്ത മത്സരം എന്നിവക്കും വേദിയായി. വൈകുന്നേരം പ്രശസ്ത സിനിമ താരം അനൂപ് ചന്ദ്രൻ കലാസന്ധ്യയുടെ ഉദ്ഘാടനം നിർവഹിച്ചു.വിളംബര റാലിയോടെ കാർഷികോത്സവത്തിന് തുടക്കം.
രാവിലെ നാടുകുന്ന് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബര റാലി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മരങ്ങാട്ടുപിള്ളിയിലേക്ക് ഭംഗിയായി നടന്നു. മണ്ണക്കനാട് ഹോളി ക്രോസ് ചർച്ച് വികാരി ഫാ. തോമസ് പഴവക്കട്ടിൽ സന്ദേശം നൽകി. പാല ഡിവൈഎസ്പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വിളംബര ജാഥ സെൻ്റ് ഫ്രാൻസിസ് അസീസി പാരീഷ് ഹാളിൽ സമാപിച്ചു.
കാർഷികോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങ് സംഘാടന സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡൻ്റുമായ ബെൽജി ഇമ്മാനുവേൽ നിർവഹിച്ചു. ആണ്ടൂർ നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. പ്രദർശന വിപണന മേള മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എം. തോമസ് ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.