പൊതു മധ്യത്തിൽ തുറന്നുകാട്ടുമെന്ന ഭീഷണിയുമായി സോനാക്ഷി സിന്‍ഹ..!

ഡൽഹി ;അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി വെബ്‌സൈറ്റുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ.

തന്റെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് സോനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി താരം രംഗത്തെത്തിയത്.ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നയാളാണ് സോനാക്ഷി. ഒരിക്കല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനിടെയാണ് വ്യത്യസ്ത ബ്രാന്‍ഡുകളുടെ വെബ്‌സൈറ്റുകളില്‍ തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതായി താരം കണ്ടത്.
ഇതോടെയാണ് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ തുറന്ന നിലപാടുമായി സോനാക്ഷി രംഗത്തെത്തുന്നത്.ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്നതിനിടെ പല ബ്രാന്‍ഡുകളുടേയും വെബ്‌സൈറ്റില്‍ എന്റെ ചിത്രം ഉപയോഗിച്ചതായി ഞാന്‍ ശ്രദ്ധിച്ചു. അവര്‍ക്ക് എന്റെ ചിത്രം ഉപയോഗിക്കാനുള്ള ഒരവകാശവും ഇല്ലായിരുന്നു. ചിത്രം ഉപയോഗിക്കാനുള്ള അനുമതി ചോദിക്കുക പോലും അവര്‍ ചെയ്തിട്ടില്ല. ഇതെങ്ങനെ അംഗീകരിക്കാന്‍ കഴിയും?' -സോനാക്ഷി സിന്‍ഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒരു ബ്രാന്‍ഡിന്റെ വസ്ത്രമോ ആഭരണമോ ധരിക്കുമ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ആ ബ്രാന്‍ഡിനെ ടാഗ് ചെയ്യുകയും ക്രെഡിറ്റ് നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആ മര്യാദ പലപ്പോഴും അവര്‍ തിരിച്ച് കാണിക്കാറില്ല. ഇനി കാര്യങ്ങള്‍ അല്‍പ്പം ധാര്‍മികമായി തന്നെ ചെയ്യാമെന്നും സോനാക്ഷി പറഞ്ഞു.

തുടര്‍ന്നാണ് അനുവാദമില്ലാതെ ഉപയോഗിച്ച തന്റെ ചിത്രങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സോനാക്ഷി ബ്രാന്‍ഡുകളോട് ആവശ്യപ്പെട്ടത്. അതിന് തയ്യാറായില്ലെങ്കില്‍ നിങ്ങളെ പൊതുമധ്യത്തില്‍ തുറന്നുകാട്ടുമെന്നും അല്ലെങ്കില്‍ ചിത്രങ്ങള്‍ ഉപയോഗിച്ചതിനുള്ള ബില്ല് താന്‍ എങ്ങോട്ടാണ് അയക്കേണ്ടതെന്ന് പറയണമെന്നും താരം പറഞ്ഞു. ഏതുവേണമെന്നത് നിങ്ങളുടെ തീരുമാനമാണെന്നും സോനാക്ഷി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !