ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ യമുനാ നദി കരകവിഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈ വർഷം ആദ്യമായാണ് യമുന അപകടനില കവിഞ്ഞൊഴുകുന്നത്. വാസിറാബാദ്, ഹഥ്നികുണ്ട് അണക്കെട്ടുകൾ തുറന്നതോടെ നദിയിൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു.ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബങ്ങളെയും മുഖ്യമന്ത്രി സന്ദർശിച്ചു. സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വെള്ളപ്പൊക്കത്തെ തുടർന്ന് ഡൽഹി പൊലീസ് ഗതാഗത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മയൂർ വിഹാർ, യമുനാ ബസാർ, നിഗംബോധ് ഘട്ട്, ഗാന്ധി നഗർ, ശാസ്ത്രി പാർക്ക് എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടർന്ന് ഓൾഡ് റെയിൽവേ (ലോഹ) പാലം പൊലീസ് അടച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ഹനുമാൻ സേതു, രാജാ റാം കോഹ്‌ലി മാർഗ്, ഗീത കോളനി റോഡ് എന്നിവിടങ്ങളിലൂടെ വഴി തിരിച്ചു വിട്ടിട്ടുണ്ട്.ഡൽഹിയിൽ കനത്ത മഴ: യമുനാ നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ദുരിതത്തിൽ
0
ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.