പനി ബാധിച്ച് അവശയായെന്ന് നടി ജ്യോതി കൃഷ്ണ. ദുബായിൽ നടന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിൽ അവതാരകയായതിനു ശേഷം തനിക്ക് കണ്ണേറ് തട്ടിയെന്നാണ് ജ്യോതികൃഷ്ണ പറയുന്നത്. കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെയും പനി ബാധിച്ച് ക്ഷീണിതയായിരിക്കുന്നതിന്റെയും വീഡിയോ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക് എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.കറുത്ത വസ്ത്രമണിഞ്ഞ് കോൺക്ലേവിൽ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പിന്നീട്. പനി വന്ന് ക്ഷീണിതയായി, മാസ്ക് ധരിച്ചിരിക്കുന്ന ജ്യോതി കൃഷ്ണയെയാണ് വീഡിയോയുടെ അവസാനം കാണാനാവുക. 'തീരെ ഇല്ല' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് നടി കുറിച്ചത്.
രസകരമായ കമന്റുകളാണ് ജ്യോതി കൃഷ്ണയുടെ വീഡിയോക്ക് ലഭിക്കുന്നത്. ശ്രദ്ധിക്കണ്ടേ അമ്പാനേ എന്നായിരുന്നു അതിൽ ഒരു കമന്റ്. കറുത്ത വസ്ത്രം ധരിച്ചിട്ടും കണ്ണേറ് തട്ടിയോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. അത്രയ്ക്കും ശക്തമായ ദുഷ്ക്കണ്ണ് ആയിരുന്നുവെന്നാണ് ജ്യോതി ഇതിനോട് പ്രതികരിച്ചത്. എത്രയും പെട്ടന്ന് സുഖമാകട്ടെയെന്ന് കമന്റ് ചെയ്തവരുമുണ്ട്.
ദുബായിൽ കഴിഞ്ഞദിവസം നടന്ന അന്താരാഷ്ട്ര ബിസിനസ് കോൺക്ലേവ് 2025ൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജ്യോതികൃഷ്ണ നേരത്തേ പോസ്റ്റ് ചെയ്തിരുന്നു.
പ്രിയങ്കരിയായ കെ.കെ. ശൈലജ ടീച്ചർ എംഎൽഎ, രമേഷ് പിഷാരടി, ബഹുമാന്യരായ ദുബായ് ഭരണകുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രചോദനാത്മകരായ നേതാക്കളോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരം തന്നെയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഓർമകളും സുഹൃത് സംഗമവും ഒത്തുചേർന്ന വേദിയായിരുന്നു ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് എന്നും ജ്യോതികൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.