വട്ടംകുളം: ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷ വേദി, സംഗീതത്തിന്റെയും വാഗ്മിത്വത്തിന്റെയും അപൂർവ്വ സംഗമത്തിന് സാക്ഷിയായി. പ്രശസ്ത പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥും സാഹിത്യകാരനും വാഗ്മിയുമായ അബ്ദുസമദ് സമദാനി എം.പി.യും ചേർന്ന് ഓണപ്പാട്ടുകൾ ആലപിച്ചപ്പോൾ സദസ്സ് കരഘോഷങ്ങളോടെ അത് ഏറ്റുവാങ്ങി.
വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന വേദിയിലായിരുന്നു ഇരുവരുടെയും മനോഹരമായ ഈ ഒത്തുചേരൽ. സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുസമദ് സമദാനിക്ക് ശേഷം എടപ്പാൾ വിശ്വനാഥ് സംസാരിക്കാനാരംഭിച്ചു.
സംസാരമദ്ധ്യേ അദ്ദേഹം ഓണത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തുന്ന ഗാനത്തിന്റെ ഈരടികൾ മൂളിത്തുടങ്ങിയതോടെയാണ് അപ്രതീക്ഷിതമായി ആ സംഗീത വിരുന്നിന് അരങ്ങൊരുങ്ങിയത്.
ഗായകന്റെ ആലാപനത്തിൽ ആകൃഷ്ടനായ സമദാനി സംഘാടകരോട് മറ്റൊരു മൈക്ക് ആവശ്യപ്പെടുകയും വിശ്വനാഥിനൊപ്പം ചേരുകയുമായിരുന്നു. പൂവിളികളുടെയും പൊന്നോണക്കാലത്തിന്റെയും സ്മരണകൾ ഉണർത്തുന്ന ഗാനം ഇരുവരും ചേർന്ന് ആലപിച്ചത് സദസ്സിന് നവ്യാനുഭവമായി.
സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച അബ്ദുസമദ് സമദാനി, വെറുപ്പിനെതിരായ സ്നേഹത്തിൻറെ ഉണർത്തു പാട്ടാണ് ഓണം എന്ന് സമദാനി പറഞ്ഞു. "ജാതിയുടെയും മതത്തിന്റെയും പേരിൽ നവമാധ്യമങ്ങളിൽ യാതൊരു ലജ്ജയുമില്ലാതെ വർഗീയത വിളമ്പുന്ന ഒരു കാലഘട്ടം ഇതിനു മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല," അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ ജാതിയെ കുഴിച്ചുമൂടിയ മണ്ണിൽ നടക്കുന്ന ഇത്തരം അനാവശ്യ പ്രചാരണങ്ങളെയും അന്തസ്സില്ലാത്ത വിമർശനങ്ങളെയും അദ്ദേഹം നിശിതമായി വിമർശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ. നജീബ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് ആരംഭിച്ച 'ഗ്രാമ വണ്ടി' പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, വനിതകൾ എന്നിവർക്കുള്ള സൗജന്യ യാത്രാ കാർഡുകളുടെ വിതരണോദ്ഘാടനവും ഓണസമ്മാനമായി സമദാനി നിർവഹിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.