പാലാ:_നൂറ്റാണ്ടുകളായി തലമുറകളിലൂടെ വിശ്വകർമ്മജരുടെ പൂർവികരിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട വാസ്തുശില്‍പ്പ കരകൗശല വൈദഗ്ധ്യം പുതിയ തലമുറകളിലേക്ക് പകർന്നു നൽകാനായി കേരളത്തിൽ കലാമണ്ഡലം മാതൃകയിൽ ഒരു വാസ്തുശില്പ കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു.
വിശ്വകർമ്മജ ജനവിഭാഗങ്ങളിലെ പുതുതലമുറയിൽ പെട്ട ഭൂരിഭാഗം ആളുകളും അവർ പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന വാസ്തുശില്പ്പ കരകൗശല മേഖലകളിൽ നിന്നും അകന്നു പോവുകയാണ്.അതോടൊപ്പം അവർ സ്വായത്തമാക്കിയ അറിവുകളും നമുക്ക് നഷ്ടപ്പെടുകയാണ്.ഏതൊരു ആധുനിക സ്ഥാപനങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച സാങ്കേതിക വൈദഗ്ധ്യമുള്ളവരോടും കിടപിടിക്കുന്നവരാണ് പരമ്പരാഗത വിശ്വകർമ്മ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ.
പാരമ്പര്യ വഴികളിലൂടെയും അനുഭവസമ്പത്തിലൂടെയുമാണ് അവർ പ്രാഗല്ഭ്യം ഉള്ളവരായി മാറിയത്.നാളിതുവരെ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന വിശ്വകർമ്മ ജരുടെ വാസ്തുശില്പ്പ കരകൗശല തൊഴിലുകൾ അന്യം നിന്നു പോകാൻ പാടില്ല.പല ഭാരതീയ പാരമ്പര്യ നിർമ്മാണ വൈദഗ്ധ്യ കലകളും രീതികളും മുന്നോട്ടു തുടർന്ന് കൊണ്ടുപോകാൻ ആളുകൾ ഇല്ലാത്തതിനാൽ അന്യൻ നിന്ന് പോവുകയുണ്ടായി.
ഇനിയുള്ള കാലത്തും അത് ഒഴിവാക്കാൻ കലാമണ്ഡലം മാതൃകയിൽ ഒരു വാസ്തു ശില്പ കരകൗശല സർവ്വകലാശാല സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.പാലായിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിനു സുരേഷ് അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ സഘടനാ സന്ദേശം നൽകി വി സുകുമാരൻ, ഷോൺ ജോർജ്, സജേഷ് ശശി, റെജികുമാർ, കെ വി ഷാജി, ബിനു പുള്ളിവേലിൽ, വിപിൻ കെ ദാസ്, ലതികാ ഭാസ്കർ, ഗീതാ രാജു, ശിവജി അറ്റ്ലസ്, ശശി കിടങ്ങൂർ, സിന്ദു ആണ്ടൂർ, മായാ ബിജു എന്നിവർ സംസാരിച്ചു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.