പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിയായ മാതൃസഹോദരൻ, നാട്ടുകാരനായ യുവാവ് എന്നിവർക്കെതിരെ കേസ്

കാസർകോട് ;അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിയായ മാതൃസഹോദരൻ, നാട്ടുകാരനായ യുവാവ് എന്നിവർക്കെതിരെ പോക്സോ കേസ്.

നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസ് നേരത്തെ മറ്റൊരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ വിജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാതൃസഹോദരൻ വിദേശത്താണ്.2018–19ൽ പിതാവും കഴിഞ്ഞ വർഷം മാതൃ സഹോദരനും കഴിഞ്ഞ രണ്ടാഴ്ച മുൻപ് യുവാവും പീഡിപ്പിച്ചെന്നാണ് പരാതി.
കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. അതേസമയം, പതിനാറുകാരിയെ പീഡിപ്പിച്ചതിനു പതിനേഴുകാരനെതിരെ മറ്റൊരു പോക്സോ കേസും അമ്പലത്തറ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !