ഇൻഡോർ : റോഡിൽ നിറഞ്ഞ കുഴികൾക്ക് മഴയെ കുറ്റംപറയുകയാണല്ലോ പലയിടത്തും രീതി. അടയ്‌ക്കും തോറും കുഴിയുടെ വലുപ്പം കൂടിവരുന്നതും കാണേണ്ടി വരും.
എന്നാൽ മഴക്കാലത്ത് കുഴിയടക്കാൻ പ്രത്യേക മാർഗമുണ്ട്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ മധ്യപ്രദേശിലെ ഇൻഡോറിൽ റോഡിലെ കുഴിയടക്കലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘ജെറ്റ് പ്രഷർ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡിലെ വെള്ളം നിറഞ്ഞ കുഴികൾ അടയ്‌ക്കുന്നത്.
ഇതിനായുള്ള റോഡ് പണിക്ക് കോർപറേഷൻ മേയർ പുഷ്യമിത്ര ഭാർഗവ് നേതൃത്വം നൽകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രത്യേക യന്ത്ര സഹായത്തോടെ കുഴിയിലെ വെള്ളവും ഈർപ്പവുമെല്ലാം വലിച്ചെടുക്കും.
ശേഷം കുഴി അടക്കാനുള്ള മിശ്രിതം അതിശക്തിയിൽ പമ്പു ചെയ്യും. ഇതോടെ കുഴി വീണ്ടുമുണ്ടാകാത്ത രീതിയിൽ പ്രശ്നത്തിനു പരിഹാരമാവുകയും ചെയ്യും.
മാലിന്യസംസ്‌കരണത്തില്‍ ലോകത്തിനു തന്നെ മാതൃകയായ ഇന്‍ഡോറിൽ മഴക്കാലത്ത് റോഡിലെ കുഴികൾ വലിയ തലവേദനയായിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരമായാണ് ജെറ്റ് പ്രഷർ ടെക്നോളജിയിലൂടെ കുഴിയടച്ചത്. മധ്യപ്രദേശിൽ ആദ്യമായാണ് ഈ രീതി നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.