തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ മകൾ ഡോ. മാലതി ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
'മഹാനായ അച്ഛന്റെ ജീവിതാദർശങ്ങളെ മുറുകെപ്പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛന്റെയോ ഭർത്താവിന്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇ എം എസിന്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു അവർ.
ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര.ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു'- മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്നുപുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലത്തെ വസതിയിലായിരുന്നു ഡോ. മാലതി ദാമോദരന്റെ അന്ത്യം. 87 വയസായിരുന്നു. പരേതനായ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്.വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ദ്ധയായി മാലതി സേവനം അനുഷ്ഠിച്ചിരുന്നു.
അവിടെനിന്ന് വിരമിച്ചശേഷം ദീർഘകാലം തിരുവനന്തപുരം ശാസ്തമംഗലത്തെ ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. മക്കൾ: പ്രൊഫ. സുമംഗല (ഡൽഹി യൂണിവേഴ്സിറ്റി അദ്ധ്യാപിക), ഹരീഷ് ദാമോദരന്‍ (ഇന്ത്യൻ എക്സ്പ്രസ് റൂറൽ എഡിറ്റർ).മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.