പാലാ ;ആർപ്പുവിളികളും അത്തപ്പൂക്കളവുമായി പൊന്നോണത്തെ വരവേറ്റ് അന്തീനാട് 188 ആം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷം അന്തീനാട് ഗൗരീശങ്കരം പ്രസാദ മന്തിരത്തിൽ വച്ച് നടന്നു.
കസവ് ചേലചുറ്റിയ വനിതാ സമാജം പ്രവർത്തകരും പുളിയിലക്കര മുണ്ടുടുത്ത പുരുഷ കേസരികളും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.സമൃദ്ധമായ കൊമ്പൻ മീശയും പൊന്നിൽ കിരീടവും ഓലക്കുടയുമേന്തി പ്രസാദ മന്ദിരത്തിലേക്ക് കടന്നു വന്ന മാവേലി മന്നനെകണ്ട് ഞെട്ടിയ അമ്മമാരും മുതിർന്നവരും ''പരസ്പരം പിറുപിറുത്തു.. ഇത്തവണ എന്തേ മാവേലി മന്നൻ നേരെത്തെ എത്തിയതെന്ന്..
അന്തിനാട് എൻ എസ് എസ് വനിതാ സമാജത്തിന്റെയും കരയോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
നിരവധിപേർ പങ്കെടുത്ത ഓണാഘോഷത്തിൽ എൻ എസ് എസ് കരയോഗം പ്രസിഡന്റ് ശ്രീ കെ എസ് പ്രവീൺ കുമാർ,സെക്രട്ടറി ശ്രീ പി കെ മാധവൻ നായർ വനിതാ സമാജം പ്രസിഡന്റ് ശ്രീമതി ഇന്ദിരദേവി, സെക്രട്ടറി ശ്രീമതി ആരതി എന്നിവർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. വിവിധ കലാ കായിക മത്സരങ്ങളും,പപ്പടം പഴം പായസമുൾപ്പെടെ വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി ചടങ്ങുകൾ അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.