തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തുവാൻ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.നിലവിൽ 30 ശതമാനം ഡിസ്ട്രിബ്യൂഷൻലൈനിന്റെ ജോലികൾ പൂർത്തിയായിട്ടുണ്ട്.
31 കി.മീ. ദൂരത്തിൽ പൈപ്പ് ലൈനുകൾ ഗ്രാമീണ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ പ്രധാന പമ്പിങ് ലൈൻ 32 കിലോമീറ്ററിൽ 2.5 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ചു.വിവിധ വാർഡുകളിലായി 19 ടാങ്കുകളാണ് നിർമ്മിക്കുന്നത്.ഇതിൽ 10 എണ്ണം കോൺക്രീറ്റും 9 എണ്ണം സ്റ്റീൽ ടാങ്കുമാണ്.
പ്രധാന ടാങ്ക് കല്ലേക്കുളത്ത് ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയിട്ടുള്ള സ്ഥലത്ത് അഞ്ച് ലക്ഷം ലിറ്റർ കപ്പാസിറ്റിയിൽ അടുത്തമാസം ആദ്യം നിർമ്മാണം ആരംഭിക്കും.നാല് ടാങ്കുകളുടെ നിർമ്മാണത്തിന് പ്ലാൻ അപ്രൂവൽ KWA നൽകിയിട്ടുണ്ട്. ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ചിട്ടുള്ള റോഡുകൾ ഉടൻതന്നെ പുനരുദ്ധാരണ പണികൾ ആരംഭിക്കും.
പ്രധാന റോഡായ ആനിയളപ്പ് _വെട്ടിപ്പറമ്പ് -പൂഞ്ഞാർ റോഡ് പത്ത് ദിവസത്തിനുള്ളിൽ ടാറിംഗ് ജോലികൾ ആരംഭിക്കും.ഗ്രാമീണ റോഡുകളിൽ കോൺക്രീറ്റ് പൊളിച്ചതും ഉടൻ തന്നെ റീ കോൺക്രീറ്റ് ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാട്ടർ അതോറിറ്റി A.X. E സന്തോഷ് കുമാർ വൈസ് പ്രസിഡന്റ് മാജി തോമസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിബി രഘുനാഥൻ,മാളു ബി മുരുകൻ,രതീഷ് പി.എസ്,ദീപാ സജി, അമ്മിണി തോമസ്, നജീമപരികൊച് സെക്രട്ടറി സിന്ധു മോൾ കെ കെ അസിസ്റ്റന്റ് സെക്രട്ടറി സജി പി ടി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കരാർ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.