പാങ്ങോട് (തിരുവനന്തപുരം) : 10 പവൻ മോഷണം പോയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവതി 2 മാസത്തിനു ശേഷം അറസ്റ്റിൽ. ഭരതന്നൂർ നിഖിൽ ഭവനിൽ നീതു (33) ആണ് അറസ്റ്റിലായത്.
ഭരതന്നൂർ കാവുവിള വീട്ടിൽ നിന്നു ജൂണിലാണ് സ്വർണാഭരണങ്ങൾ മോഷണം പോകുന്നത്. ഇവിടെ വിവാഹം കഴിച്ചെത്തിയ യുവതിയുടെ നെക്‌ലസ് അടക്കമുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഇതിനിടയിൽ നീതുവിന്റെ ആർഭാട ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഇതു സംബന്ധിച്ചു വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് 3 തവണ സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും കുറ്റം സമ്മതിച്ചില്ല. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് പ്രതി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചു.
പിന്നീട് ഇവിടെ എത്തി പണയത്തിലുള്ള ആഭരണങ്ങൾ വിറ്റു. ഈ സമയം പണയ സ്ഥാപനത്തിലെ ജീവനക്കാർ ആഭരണങ്ങളുടെ ചിത്രം എടുക്കുകയും യുവതിയുടെ ഇടപെടലിൽ സംശയം തോന്നിയതിനാൽ ചിത്രം പൊലീസിനു കൈമാറുകയും ചെയ്തു. ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്നു തിരിച്ചറിഞ്ഞു.
തുടർന്ന് പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു. തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം കഴിഞ്ഞ ദിവസം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പരിഹാരത്തിനായി ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. തുടർന്ന് പൊലീസ് തെളിവുകൾ നിരത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.