ലോക റാബീസ് ദിനാചരണത്തോടനുബന്ധിച്ച് വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

എടപ്പാൾ : പേവിഷബാധ (റാബീസ്) എന്ന മാരക രോഗത്തെക്കുറിച്ചുള്ള അവബോധം നൽകുന്നതിൻ്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച്, ലോക റാബീസ് ദിനാചരണത്തോടനുബന്ധിച്ച് വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. വട്ടംകുളം മൃഗാശുപത്രിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം.എ. നജീബ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള സെക്രട്ടറി ഡോക്ടർ വി.കെ.പി. മോഹൻകുമാർ റാബീസിനെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകൾ എടുത്തു. ജന്തുജന്യ രോഗങ്ങളെക്കുറിച്ച് നടന്ന ചർച്ചകൾക്ക് വട്ടംകുളം സീനിയർ വെറ്റിനറി സർജൻ ഡോക്ടർ മായ വി.എം. നേതൃത്വം നൽകി.

പി.ടി.എ. പ്രസിഡണ്ട് വി.പി. അനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക എസ്. സുജാ ബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. സജി നന്ദിയും പറഞ്ഞു. റാബീസ് എന്ന മഹാമാരിയെ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതിന് വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കണം എന്നും പരിപാടി ഓർമ്മിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !