പമ്പയിൽ ജര്‍മന്‍പന്തലിന്റെ പണി അവസാനഘട്ടത്തിൽ : അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികളെ തീരുമാനിക്കാന്‍ സ്‌ക്രീനിംഗും

പമ്പ: ശനിയാഴ്ച പമ്പയില്‍ നടക്കുന്ന അയ്യപ്പസംഗമത്തിനായി 3000 പേര്‍ക്കിരിക്കാവുന്ന ജര്‍മന്‍പന്തലിന്റെ പണി അവസാനഘട്ടത്തില്‍. ശീതീകരിച്ച പന്തലാണിത്.

38,500 ചതുരശ്ര അടിയിലുള്ളതാണിത്. അയ്യപ്പസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഇവിടെയായിരിക്കും. ഗ്രീന്‍ റൂം, മീഡിയ റൂം വിഐപി ലോഞ്ച് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ടോപ്പിലാണ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണസൗകര്യം. സെമിനാറും ഇവിടെ നടക്കും. ഇവിടെ 500 പേര്‍ക്ക് ഇരിക്കാം.

പമ്പാ മണപ്പുറവും നദിയും പൂര്‍ണമായും വൃത്തിയാക്കിയിട്ടുണ്ട്. പമ്പയില്‍ അടിഞ്ഞുകൂടിക്കിടന്ന മാലിന്യം നീക്കി. പമ്പയിലെ ശൗചാലയങ്ങള്‍ക്ക് പിന്നിലൂടെയുള്ള സര്‍വീസ് റോഡും പുതുക്കി. ചാലക്കയം-പമ്പ റോഡിലെ കുഴികള്‍ അടയ്ക്കുന്ന ജോലികളും പൂര്‍ത്തിയായി.

ഇതിന് പുറമെ അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികളെ തീരുമാനിക്കാന്‍ സ്‌ക്രീനിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ 5000 പിന്നിട്ടതോടെയാണ് സ്‌ക്രീനിങ് നടത്തി ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കാന്‍ നീക്കം തുടങ്ങിയത്. 3000 ഡെലിഗേറ്റുകളെയാണ് പങ്കെടുപ്പിക്കുക.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !